കടുത്തുരുത്തി : കുറവിലങ്ങാട് കേരള സയൻസ് സിറ്റിയുടെ നിർമ്മാണം പൂർത്തീകരിക്കാൻ രണ്ടു വർഷം വേണമെന്ന് നിയമസഭയിൽ മോൻസ് ജോസഫ് എം.എൽ.എയുടെ ചോദ്യത്തിന് മന്ത്റി ആർ. ബിന്ദു അറിയിച്ചു. സംസ്ഥാനം 99.75 കോടി വകയിരുത്തിയെങ്കിലും 36 കോടിയാണ് ചെലവഴിച്ചത്. തുല്യ പങ്കാളിത്തത്തോടുകൂടിയുള്ള സയൻസ് സെന്ററായിട്ടാണ് വിഭാവനം ചെയ്തിരുന്നതെങ്കിലും കേന്ദ്ര സർക്കാർ 7.25 കോടി രൂപയേ അനുവദിച്ചുള്ളൂ. സംസ്ഥാനം ഈ വർഷം 10 കോടി കൂടുതലായി അനുവദിച്ചു. 45 കോടി രൂപ ഇനിയും ആവശ്യമാണ്. ആവശ്യമായ തുക അടുത്ത പദ്ധതി വിഹിതത്തിൽ അനുവദിക്കാൻ ആസൂത്രണ ബോർഡിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.