ചങ്ങനാശേരി: നായർ സർവീസ് സൊസൈറ്റിക്ക് 161 കോടി രൂപയുടെ ആസ്തി. ഇന്നലെ ഒാൺലൈനായി ചേർന്ന ബഡ്ജറ്റ് ബാക്കിപത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2020 ഏപ്രിൽ ഒന്നു മുതൽ 2021 മാർച്ച് 31 വരെ ഒരു വർഷത്തേക്ക് 81,41,25,919 രൂപ വരവും 82,98,58,365 രൂപ ചെലവും കാണിക്കുന്ന വരവുചെലവുകണക്കുകളും സമ്മേളനം അംഗീകരിച്ചു. 2021 മാർച്ച് 31വരെയാണ് 161,47,82,264 രൂപ ആസ്തി കണക്കാക്കിയിട്ടുള്ളത്. പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ 60 താലൂക്ക് യൂണിയനുകളിൽനിന്നുള്ള പ്രതിനിധിസഭാംഗങ്ങൾ പങ്കെടുത്തു.
പ്രസിഡന്റ് , ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ, ട്രഷറർ ഡോ. ബി. ശശികുമാർ എന്നിവരുടെ നേതൃത്വത്തിൽ മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്കുശേഷമാണ് സമ്മേളനം ആരംഭിച്ചത്.