വൈക്കം : കർഷകരെയും കാർഷികമേഖലയെയും പരിഗണിക്കാത്ത വ്യവസ്ഥകൾ ദാരിദ്റ്യത്തെ ക്ഷണിച്ച് വരുത്തുമെന്ന് കുട്ടനാടൻ കർഷക സംഘടനാ ചെയർമാൻ കെ.എസ്. നാരായണയ്യർ പറഞ്ഞു. ദേശീയ കർഷക ഫെഡറേഷൻ സംസ്ഥാന തല അംഗത്വ വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തിന്റെ വെല്ലുവിളികളും പ്രതിസന്ധികളും നേരിടാൻ കർഷകരുടെ സംഘടിത ശക്തി ഉണരണമെന്ന് അദ്ദേഹം പറഞ്ഞു. ഡി.കെ.എഫിന്റെ ആദ്യ അംഗത്വം കെ.എസ്.നാരായണയ്യർക്ക് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കൺവീനർ റോസ് ചന്ദ്രൻ നൽകി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജോർജ് മുല്ലക്കര അദ്ധ്യക്ഷത വഹിച്ചു.ഫെഡറേഷൻ നെൽകൃഷി ഉപസമിതി സംസ്ഥാന കൺവീനർ കളത്തിൽ മുരളി പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി രഞ്ജിത് ജോർജ് മണലിൽ, ട്രഷറർ വി. എം.ജോർജ്, സെക്രട്ടറി മനോജ് കുളനട , സംസ്ഥാന നേതാക്കളായ ജോർജ് കുട്ടി പോൾ പാടത്ത് , ജയിംസ് കുറ്റിക്കോട്ടയിൽ, വിജയൻ മുക്കാട്ടിൽ, ജയിംസ് തൊട്ടിപ്പറമ്പിൽ, പി.സി. ബേബി, ജോസഫ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.