അടിമാലി: അടിമാലിയിലും പരിസര പ്രദേശങ്ങളിലും വാഹന അപകടങ്ങൾ തുടർക്കഥയാകുന്നു.കഴിഞ്ഞ ദിവസം രാത്രി അമിത വേഗതയിൽ വന്ന ജീപ്പ് കാൽനടയാത്രക്കാരനായ യുവാവിനെ ഇടിച്ച് തെറിപ്പിക്കുകയും അപകട നില ഇതുവരെയും തരണം ചെയ്തിട്ടില്ല. രണ്ട് ദിവസത്തിനു ശേഷം ജീപ്പ് അടിമാലിയ്ക്ക് സമീപത്തു നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. കഴിഞ്ഞ ദിവസം അമിത വേഗതയിൽ ഇരുചക്ര വാഹനം ഓടിച്ച ലൈസ്ൻസ് പോലും ഇല്ലാത്ത സ്‌കൂൾ വിദ്യാർത്ഥികളെ കാംകോ ജംഗഷനിൽ വെച്ച് നാട്ടുകാർ തടഞ്ഞ് വെച്ച് പൊലീസിനെ ഏല്പിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നിരവധി അപകടങ്ങളാണ് നേര്യമംഗലം മുതൽ അടിമാലി വരെയുള്ള ഭാഗങ്ങളിൽ നടക്കുന്നത്. വാഹന വകുപ്പ് ഉദ്യോഗസ്ഥർ അടിമാലിയിലും പരിസര പ്രദേശങ്ങളിലും നാമമാത്രമായ പരിശോധന മാത്രമാണ് നടത്താറുള്ളൂ. .അമിത വേഗതയിൽ വാഹനം ഓടിക്കുന്നവരേയും റോഡ് നിയമങ്ങൾ കാറ്റിൽ പറത്തി പറന്നു നടക്കുന്ന പ്രായപൂർത്തിയാകത്തവരു ടെ പേരിൽ നടപടി സ്വീകരിക്കുന്നതിനോ മോട്ടോർ വാഹന വകുപ്പ് അധികൃതർ തയ്യാറാകുന്നില്ല.
ടാർജറ്റ് തികയ്ക്കാൻ
മാത്രം നടപടി
മാസാവസാനമാകുമ്പോൾ വാഹന പിഴ അടപ്പിക്കുന്നതിനായി ഉദ്യോഗസ്ഥന്മാർ സഞ്ചരിച്ചു കൊണ്ട് ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് വെയ്ക്കാതെ സഞ്ചരിക്കുന്നവരുടെ വാഹന നമ്പർ എഴുതിയെടുത്ത് പിഴ ചുമത്തുന്ന സമീപനമാണ് അടിമാലിയിലെ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ചിരിക്കുന്ന പുതിയ നിയമ നടപടി. ഈത്തരത്തിലുള്ള നടപടികൾക്കെതിരെ ജനരോഷം ശക്തമാണ്.