വയലാ : എസ്.എൻ.ഡി.പി യോഗം വയല ശാഖാ ശ്രീബാല സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഒരു കുടുബം വഴിപാടായി നിർമ്മിച്ച് നൽകുന്ന ക്ഷേത്രഗോപുരത്തിന്റെ ശിലാന്യാസം ഇന്ന് 12 നും 12.30 നും മദ്ധ്യേ ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് നിർവഹിക്കുമെന്ന് ശാഖാ സെക്രട്ടറി സജീവ് വയല അറിയിച്ചു. പ്രസിഡന്റ് അനിൽകുമാർ പാറെക്കാട്ടിൽ, വൈസ് പ്രസിഡന്റ് ടി.കെ.സജി സഭക്കാട്ടിൽ, ക്ഷേത്രം മേൽശാന്തി ബാബു ശാന്തി, ശാഖാ മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, കുടുബയോഗം ഭാരവാഹികൾ നേതൃത്വം നൽകും.