അടിമാലി : ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേവികുളം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ
ഓക്‌സിജൻ കോൺസെൻട്രേറ്റർ വിതരണം ചെയ്തു. അടിമാലി ലയൺസ് ക്ലബ് പ്രസിഡന്റ് സുരേഷ് ജോസെഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ദേവികുളം സബ് കളക്ടർ രാഹുൽകൃഷ്ണ ശർമ ഉദ്ഘാടനം നിർവഹിച്ചു. ഹോസ്പിറ്റൽ സുപ്രണ്ട് ഡോക്ട. അശ്വതി വിജയൻ, എ .പി ബേബി,ഡോ.അനിൽ കെ നായർ, അനിൽ അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.