പാലാ : സഫലം 55 പ്ലസ്സിൽ വയലാർ അനുസ്മരണവും ഗാനാർചനയും നടത്തി. കൊച്ചിൻ മൻസൂർ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് ജോർജ് സി കാപ്പൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എം.അബ്ദുള്ള ഖാൻ, കെ.കെ.സുകുമാരൻ, പി.എസ്. മധുസൂദനൻ, രവി പുലിയന്നൂർ, സുനിൽ പാലാ, ശ്രീകുമാരൻ നമ്പൂതിരി, സുഷമ രവീന്ദ്രൻ, എസ്.എസ്.ലക്ഷ്മി, രമണിക്കുട്ടി, ഉഷ ശശിധരൻ, വി.അജിത, അനിൽകുമാർ, കെ.എൻ.വിജയമ്മ, സുജാത മേനോൻ, പ്രജിത സിബി, പത്മകുമാരി, ഓമന രാജൻ എന്നിവർ ഗാനാർച്ചന നടത്തി.