പാലാ : കടപ്പാട്ടൂർ ശ്രീമഹദേവക്ഷേത്രത്തിലെ സർപ്പക്കാവിൽ തുലാമാസ ആയില്യ പൂജ നാളെ നടക്കും. രാവിലെ 10.15 ന് സർപ്പപൂജ തുടങ്ങും. 10.45 നൂറുംപാലും സമർപ്പിക്കും. 11.15 മുതൽ പ്രസാദ വിതരണം. അരുൺ നമ്പൂതിരി, ജാതവേദൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ. ആയില്യംപൂജയ്ക്ക് മുൻകൂർ ബുക്ക് ചെയ്യാം.