അടിമാലി :ഹൈറേഞ്ചിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും വ്യാപക നാശനഷ്ടം പൊന്മുടി ചേലച്ചുവടിനു സമീപമുണ്ടായ ചെറിയ ഉരുൾപൊട്ടലിൽ അരയേക്കറോളം കൃഷിയിടം ഒലിച്ചു പോവുകയും ഒരു വീട് ഭാഗികമായി തകരുകയും ചെയ്തു. മ്ലാവേലിൽ സനലിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയുൾപ്പെടെയാണ് താഴേക്ക് ഇടിഞ്ഞു വീണത് ഇവിടെയുണ്ടായിരുന്ന മരങ്ങളും നിലംപൊത്തി .കുരുമുളക് ഉൾപ്പെടെ കൃഷി ചെയ്തിരുന്ന ഭൂമിയാണ് ഒലിച്ചു പോയത് .സനലിന്റെ സഹോദരൻ സന്തോഷിന്റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഈ വീടിന്റെ അടുക്കള ഭാഗം പൂർണമായി തകർന്നു സംഭവം നടക്കുമ്പോൾ സന്തോഷും കുടുംബാംഗങ്ങളും ശബ്ദം കേട്ട് വീട്ടിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ വൻ അപകടം ഒഴിവായി റവന്യൂ, പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് വീടുകളിൽ നിന്നും ഇവരെ മാറ്റി താമസിപ്പിക്കാൻ നടപടി സ്വീകരിച്ചു.