കോട്ടയം : നിയന്ത്രണംവിട്ട ബൈക്ക് രണ്ട് ബൈക്കുകളുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിൽ കൈ ഒടിഞ്ഞ ഏറ്റുമാനൂർ ഉണ്ണിക്കിഴിഞ്ഞാത്തോട്ടിൽ സൂര്യ (19) നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 ന് എം.സി റോഡിൽ നീലിമംഗലം പാലത്തിനു സമീപമായിരുന്നു അപകടം. ബൈക്കിൽ സൂര്യ കോട്ടയം ഭാഗത്തുനിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു വരികയായിരുന്നു. നീലിമംഗലം പാലത്തിൽ ഇതേ ദിശയിൽ മുൻപിൽ സഞ്ചരിച്ചിരുന്ന കാറിനെ അമിതവേഗത്തിൽ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് റോഡിൽ തെന്നിമറിയുകയും സംക്രാന്തി ഭാഗത്തുനിന്നും എതിർ ദിശയിലെത്തിയ രണ്ടു ബൈക്കുകളിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് നീലിമംഗലം പാലത്തിൽ ഗതാഗതം തടസ്സം നേരിട്ടു. ഗാന്ധിനഗർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു