അടിമാലി: അടിമാലി എസ്.എൻ.സി.പി. ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും 26 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ഹയർ സെക്കന്ററി വിഭാഗം ലാബ് അസിസ്റ്റന്റ് വി.ടി. ജയന് സ്‌കൂൾ മാനേജ്‌മെന്റും പി.ടി.എ. സ്റ്റാഫ് കൗൺസിൽ എന്നിവർ ചേർന്ന് യാത്രയയപ്പ് നൽകും. യാത്രയയപ്പ് സമ്മേളനം ഇന്ന് 10.30 ന് എസ്.എൻ ഡി പി. യോഗം ട്രെയിനിംഗ് കോളേജിൽ വെച്ച് രാജാക്കാട് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് എം.ബി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. അടിമാലി എസ്. എൻ. ഡി. പി യൂണിയൻ പ്രസിഡന്റ് സുനു രാമകൃഷ്ണൻ , പി.ടി.എ പ്രസിഡന്റ് സജൻ പി.വി ,എം.പി.ടി.എ പ്രസിഡന്റ് മിനി സെൽവരാജ് . അടിമാലി ശാഖാ ചെയർമാൻ സി.എസ് റജികുമാർ ,ട്രയിനിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ.എ. പ്രമീള , ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ.ടി. സാബു , വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ പി.എൻ. അജിത, ഹൈസ്‌കൂൾ ഹെഡ് മിസ് ട്രസ്സ് എസ്. പുഷ്പ എന്നിവർ പങ്കെടുക്കും.