കോട്ടയം: സമയത്തെച്ചൊല്ലി തിരുനക്കര ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. ഇന്നലെ രാവിലെ 7.30 നായിരുന്നു സംഭവം. കോട്ടയം- പാലാ റൂട്ടിൽ സർവീസ് നടത്തുന്ന മില്ലേനിയം ബസിലെ ജീവനക്കാരും കോട്ടയം -പിറവം റൂട്ടിൽ സർവീസ് നടത്തുന്ന ക്വിൻ മേരി ബസിലെ ജീവനക്കാരും തമ്മിലാണ് സംഘർഷമുണ്ടായത്. സ്റ്റാൻഡിലുണ്ടായിരുന്നവർ അറിയിച്ചതനുസരിച്ച് കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി രണ്ടു ബസുകളും ജീവനക്കാരെയും ആദ്യം കസ്റ്റഡിയിലെടുത്തെങ്കിലും ആരും പരാതി നൽകാതിരുന്നതിനാൽ കേസെടുത്തില്ല. തിരുനക്കര ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സമയത്തെ ചൊല്ലിയുള്ള വാക്കേറ്റം പതിവാണ്.