വട്ടവട: മരങ്ങൾ കൊണ്ടുപോകുന്നതിനുള്ള പാസിനായി 110000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസറും സ്‌പെഷ്യൽ വില്ലേജ് ഓഫീസറും വിജിലൻസിന്റെ പിടിയിലായി. ഇടുക്കി വട്ടവട വില്ലേജ് ഓഫീസർ ഇരുമ്പുപാലം സ്വദേശി സിയാദ് , സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ചേർത്തല സ്വദേശി അനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വട്ടവട സ്വദേശിയുടെ സ്ഥലത്തുനിന്ന് വിലയ്ക്കുവാങ്ങിയ യൂക്കാലി, ഗ്രാന്റിസ് മരങ്ങൾ കൊണ്ടു പോകുന്നതിന് പരാതിക്കാരൻ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ നിയമാനുസൃത ഫീസിനൊപ്പം ഒരു ലക്ഷം രൂപ വില്ലേജ് ഓഫീസർക്കും 20000 രൂപ വില്ലേജ് അസിസ്റ്റന്റ്മാർക്കും നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.