hindu

കോട്ടയം: ഹിന്ദു ഐക്യവേദി താലൂക്ക് പ്രവർത്തക പഠനശിബിരം നാളെ കോട്ടയം സ്വാമിയാർ മഠം ഹാളിൽ നടക്കും. രാവിലെ 10ന് ചിന്മയ മിഷൻ ജില്ല പ്രസിഡന്റ് എൻ. രാജഗോപാൽ ഉദ്ഘാടനം ചെയ്യും.സ്ഥാനീയ സമിതി മുതൽ താലൂക്ക് സമിതി വരെയുള്ള കാര്യകർത്താക്കളും പ്രവർത്തകരും പങ്കെടുക്കുന്ന ശിബിരത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജു, സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എസ് പ്രസാദ് , മദ്ധ്യമേഖല സംഘടന സെക്രട്ടറി കെ.പി.സുരേഷ് , ജില്ലാ ജനറൽ സെക്രട്ടറി കെ.യു. ശാന്തകുമാർ എന്നിവർ ക്ലാസ്സുകൾ നയിക്കും . വൈകിട്ട് 4.30 ന് സമാപിക്കും.