തൃക്കൊടിത്താനം: തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ ഇന്ന് രാവിലെ 8.30ന് തുലാമാസ ആയില്യം പൂജ നടക്കും. ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് രാഗേഷ് നാരായണൻ ഭട്ടതിരി മുഖ്യ കാർമികത്വം വഹിക്കും. മേൽശാന്തി ശംഭുനമ്പൂതിരി, കീഴ് ശാന്തി ഋഷികേശൻ നമ്പൂതിരി എന്നിവർ സഹകാർമികത്വം വഹിക്കും.
പെരുന്ന: പെരുന്ന താമരശേരി മഹാ വിഷ്ണു ക്ഷേത്രത്തിൽ ഇന്ന് രാവിലെ 8.30ന് ആയില്യം പൂജ നടക്കും.