കിടങ്ങൂർ : കൂട്ടിക്കൽ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിലെ ദുരിതബാധിതകർക്ക് കൈത്താങ്ങായി കിടങ്ങൂർ വൈസ് മെൻസ് ക്ലബ്. പ്രസിഡന്റ് ആന്റണി വളർകോടിന്റെ നേതൃത്വത്തിൽ അംഗങ്ങളായ പി.പി.ബാബു, എം.എം. വർഗീസ്, എ.എം. മാത്യു, ഗോപിനാഥ് കറുകശേരിൽ എന്നിവർ മുണ്ടക്കയം സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ ക്യാമ്പിലെത്തി ദുരിതബാധിതരെ കാണുകയും ഉരുൾപൊട്ടലിൽ വീടും മകനെയും നഷ്ടപ്പെട്ട പുതുപ്പറമ്പിൽ ഷാഹുൽ ഹമീദിന് സഹായധനം വിതരണം ചെയ്യുകയും ചെയ്തു.