കടനാട് : ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതി പ്രകാരം വയോജനങ്ങൾക്ക് വേണ്ടിയുള്ള കട്ടിൽ വിതരണം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൻ.സി പുതുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഉഷാ രാജു ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർമാരായ ജയ്‌സൺ പുത്തൻ കണ്ടം, ജിജി തമ്പി,ബിന്ദു ജേക്കബ്, സോമൻ, മധു, ബിന്ദു ബിനു, മെർലിൻ റൂബി,ജയ്‌സി സണ്ണി, സിബി ,ജോസ് പ്ലാശനാൽ, റീത്താമ്മ, പഞ്ചായത്ത് സെക്രട്ടറി ലിജോ ജോബ് , അസിസ്റ്റന്റ് സെക്രട്ടറി പോൾ ബേബി സാമുവൽ എന്നിവർ പങ്കെടുത്തു