ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയനിൽ അഞ്ചാമത് കെ.വി.ശശികുമാർ അനുസ്മരണം നടന്നു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക്‌ ശേഷം ആനന്ദാശ്രമം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണയോഗം യോഗം കൗൺസിലറും, സ്‌പൈസസ് ബോർഡ് ചെയർമാനുമായ എ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണവും, കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു മുഖ്യപ്രസംഗവും നടത്തി. ഗുരുവന്ദനം ചികിത്സാ സഹായ വിതരണം അഡ്വ.അഡ്വ ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സംസ്ഥാനസമിതി അംഗം സാംസൺ വലിയപറമ്പിൽ, പുതുർപ്പള്ളി ജമാ അത്ത് പ്രസിഡന്റ് പി.എസ്.പി.റഹീം, കേരള വർണ്ണവ സൊസൈറ്റി രക്ഷാധികാരി അഡ്വ.പി.എസ്.ശ്രീധരൻ, യോഗം ഡയറക്ടർബോർഡ് മെമ്പർമാരായ എൻ.നടേശൻ, സജീവ് പൂവത്ത്, എസ്.എൻ.എസ് ട്രസ്റ്റ് ട്രഷറർ പി.കെ.കൃഷ്ണൻ, സാജൻ ഫ്രാൻസിസ്, പി.എച്ച്.നാസർ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി. ശാന്തമ്മ ശശികുമാർ, കുടുംബാംഗങ്ങൾ, യൂണിയൻ കൗൺസിലർമാരായ എസ്.സാലിച്ചൻ, പി.എൻ.പ്രതാപൻ, പി.ബി.രാജീവ്, പി.അജയകുമാർ, എം.സുഭാഷ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ.ജി.പ്രസന്നൻ, അസിം വി പണിക്കർ, ലതാ കെ സലി, മൈക്രോ കോ-ഓർഡിനേറ്റർ പി.എസ്.കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ സ്വാഗതവും, വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ നന്ദിയും പറഞ്ഞു.