തലയോലപ്പറമ്പ് : വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി.യു.സി വൈക്കം, തലയോലപ്പറമ്പ് മണ്ഡലം കമ്മ​ിറ്റികളുടെ നേതൃത്വത്തിൽ വെള്ളൂർ പിറവം റോഡ് റെയിൽവേ സ്​റ്റേഷനു മുന്നിൽ ധർണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ.ഡി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. വൈക്കം മണ്ഡലം സെക്രട്ടറി പി.എസ് പുഷ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോൺ വി ജോസഫ്, എ.ഐ.ടി.യു.സി വൈക്കം മണ്ഡലം പ്രസിഡന്റ് ഡി ബാബു എന്നിവർ പ്രസംഗിച്ചു. കെ.എസ് രത്‌നാകരൻ, സി.എ കേശവൻ, സി.കെ പ്രശോഭനൻ, പി.ആർ ശശി, കെ.ആർ ചിത്രലേഖ, തങ്കച്ചൻ, സി.എൻ പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.