തലയോലപ്പറമ്പ് : യുവകലാസാഹിതി തലയോലപ്പറമ്പ് മണ്ഡലം കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ വയലാർ രാമവർമ അനുസ്മരണവും കാവ്യഗാനസദസും സംഘടിപ്പിച്ചു. നാനാടത്ത് എം.കെ കേശവൻ സ്മാരകത്തിൽ നടന്ന അനുസ്മരണ സദസ്സ് റിട്ട. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.കെ ഹരിദാസ് ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് ഇ.എം ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപികയും കവയിത്രിയുമായ ശ്രീജ അനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി സാബു പി മണലൊടി, സി.പി.ഐ മണ്ഡലം സെക്രട്ടറി ജോൺ വി ജോസഫ്, കവയിത്രി സുജാത ശ്രീകുമാർ, ടി.എൻ പ്രശോഭനൻ, കെ.എൻ സുന്ദരൻ, കെ.വേണുഗോപാൽ, എ.ജി.സലിം, സജികുമാർ, വി.എ.അനന്തപത്മനാഭൻ, സി.കെ.വിശ്വംഭരൻ, സുമേഷ്, കെ.പി ബീന എന്നിവർ പ്രസംഗിച്ചു.