വയല : എസ്.എൻ.ഡി.പി യോഗം വയല ശാഖാ ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ക്ഷേത്രഗോപുര ശിലാന്യാസം നടത്തി. വയലാ ശ്രീകൈലാസ് കുടുബം വഴിപാടായി സമർപ്പിക്കുന്ന ക്ഷേത്രഗോപുരത്തിന്റെ ശിലാന്യാസം ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് അനിൽകുമാർ പറേക്കാട്ടിൽ ,വൈസ് പ്രസിഡന്റ് ടി.കെ.സജി സഭക്കാട്ടിൽ, സെക്രട്ടറി സജീവ് വയലാ, ക്ഷേത്രം മേൽശാന്തി ബാബു ശാന്തി, ഗോപുരം വഴിപാടായി സമർപ്പിക്കുന്ന ചെല്ലപ്പൻ ശ്രീകൈലാസ്, സാവിത്രി ചെല്ലപ്പൻ, ശാഖാ ഭരണസമതി അഗങ്ങൾ, വനിതാസംഘം, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ കുടുബയോഗം ഭാരവാഹികൾ, ക്ഷേത്രഗോപുര ശിൽപ്പി സന്തോഷ് ഉള്ളനാട്, വിനോദ് ശാന്തി അരിക്കര, ബിനു ശാന്തി കുമരകം, സുമേഷ് ശാന്തി പള്ളിപുറം തുടങ്ങിയവർ പങ്കെടുത്തു.