കുമരകം : തൊഴിലുറുപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ എസ്.കെ.എം പബ്ലിക് സ്കൂൾ ശുചീകരിച്ചു. സ്കൂൾ ജീവനക്കാരും, രക്ഷകർത്താക്കളും ശുചീകരണത്തിന്റെ ഭാഗമായി. പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു നേതൃത്വം നൽകി. പ്രവേശനോത്സവത്തിന് മുന്നോടിയായി ഹാപ്പി സ്കൂൾ കരിക്കുലം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സീനിയർ പ്രിൻസിപ്പൽ അഡ്മിനിസ്ട്രേറ്റർ വി.കെ.ജോർജ് അദ്ധ്യാപകർക്ക് ക്ലാസ് എടുത്തു. കുട്ടികൾക്ക് മാനസിക സന്തോഷം വർദ്ധിപ്പിക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ നടത്തുമെന്നും, കൗൺസലിംഗ് ക്ലാസ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.