കുമരകം : അയ്മനം ഗ്രാമ പഞ്ചായത്തിലെ ടൂറിസം ഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. അവലോകനയോഗം ജില്ല ടൂറിസം ഓഫീസിൽ പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ ഒാർഡിനേറ്റർ കെ. രൂപേഷ് കുമാർ രണ്ടാംഘട്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരിമഠം, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലാ കോ ഒാർഡിനേറ്റർ ഭഗത് സിംഗ് വി.എസ് തുടങ്ങിയവർ സംസാരിച്ചു. ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ സമ്പൂർണ്ണമായി ഗ്രാമ പഞ്ചായത്തിന്റെ പദ്ധതികളുമായി സംയോജിപ്പിച്ച് പ്രവർത്തിപ്പിക്കുകയെന്നതാണ് മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം എന്ന പദ്ധതിയിലൂടെ അയ്മനത്ത് പ്രാവർത്തികമാക്കുന്നത്.