അടിമാലി: കല്ലാർകുട്ടി അണക്കെട്ടിന് താഴ്ഭാഗത്ത് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയായിരുന്നു മൃതദേഹം കണ്ടത്.പാറക്കെട്ടോടുകൂടിയ ഭാഗത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. അടിമാലി പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്ത മോർച്ചറിയിലേക്ക് മാറ്റി.മൃതദേഹം അഴുകിയ നിലയിലും ദുർഗന്ധം വമിക്കുന്ന നിലയിലുമാണ് കാണപ്പെട്ടത്.തുടർ നടപടി സ്വീകരിക്കുമെന്ന് അടിമാലി പോലീസ് അറിയിച്ചു.