ചങ്ങനാശേരി: പെരുന്ന എന്‍.എസ്.എസ് കോളേജിലെ എ.ബി.വി.പി പ്രവര്‍ത്തകരെ മർദ്ദിച്ചതായി പരാതി. പത്ത് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം കോളജിനു പുറത്തെ റോഡിലാണ് സംഭവം. നവാഗതരെ സ്വീകരിക്കുന്നതിനായി എ.ബി.വി.പിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങൾ നടന്നിരുന്നു. ഇതിൽ പ്രകോപിതരായ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് പരിക്കേറ്റവർ ആരോപിച്ചു.