ചങ്ങനാശേരി: ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിന ആചരണത്തിന്റെ ഭാഗമായി കോൺഗ്രസ് വെസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ദീപശിഖ പ്രയാണവും പൊതുസമ്മേളനവും നടക്കും. ബ്ലോക്ക് പ്രസിഡന്റ് സെബിൻ ജോണിന്റെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം
ഉച്ചകഴിഞ്ഞ് 2.30ന് പെരുന്ന മന്നം സ്‌ക്വയറിൽ നിന്നും ആരംഭിച്ച് മുൻസിപ്പൽ ജംഗ്ഷനിൽ സമാപിക്കും. പൊതുസമ്മേളനം മുൻ മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി മെമ്പർ ജോസഫ് വാഴയ്ക്കൻ മുഖ്യപ്രഭാഷണം.