വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി, ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സവങ്ങൾക്ക് മുന്നോടിയായി നടത്തിയ ആലോചനാ യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ്, മെമ്പർമാർ , വൈക്കം ദേവസ്വം ഡെപ്യൂട്ടി. കമ്മീഷണർ എന്നിവർ പങ്കെടുക്കാതിരുന്നതിൽ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. ദേവസ്വം ബോർഡ് നേരിട്ടു നടത്തുന്ന ഉത്സവമാണ് വൈക്കം ഉദയനാപുരം ക്ഷേത്രങ്ങളിലേത്. പ്രസിഡന്റും മെമ്പർമാരും മുൻ വർഷങ്ങളിൽ യോഗത്തിൽ പങ്കെടുക്കുക പതിവായിരുന്നു. ഈ യോഗ തീരുമാനപ്രകാരമാണ് ഉത്സവം നടത്തുന്നത്.
ബന്ധപ്പെട്ടവരുടെ അഭാവം ഉത്സവത്തെ കാര്യമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി..

ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് എസ് അപ്പുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി സി. എസ് നാരായണൻകുട്ടി, സംഘടനാ സെക്രട്ടറി സി.എസ് സാജു, സെക്രട്ടറി കെ.ഡി സന്തോഷ്, ട്രഷറർ പി.എൻ വിക്രമൻ നായർ, താലൂക്ക് ഭാരവാഹികളായ വിഷ്ണു ജയകുമാർ, പ്രവീൺ ഭാസ്‌കർ എന്നിവർ പങ്കെടുത്തു.