തലയോലപ്പറമ്പ് : കെ.ആർ നാരായണൻ സ്മാരക എസ്.എൻ.ഡി.പി യൂണിയന്റെ 21-ാമത് പ്രീമാര്യേജ് കൗൺസിലിംഗ് കോഴ്‌സിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം പ്രസിഡന്റ് ജയ അനിൽ ഭദ്റദീപം തെളിച്ചു. സെക്രട്ടറി ധന്യ പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. യോഗത്തിൽ കെ.എസ് അജീഷ്‌കുമാർ, യു.എസ് പ്രസന്നൻ, ബീന പ്രകാശൻ, രാജി ദേവരാജൻ, വൽസ മോഹൻ, ഓമന രാമകൃഷ്ണൻ, ശ്രീകല, സലിജ അനിൽകുമാർ, ആശ അനീഷ്, ശ്രീദേവി പ്രസന്നൻ, എന്നിവർ പ്രസംഗിച്ചു. വൈക്കം അനൂപ് ക്ലാസ് നയിച്ചു.