കല്ലുമട: എസ്.എൻ.ഡി.പി യോഗം 36-ാം നമ്പർ കല്ലുമട ശാഖയുടെ പൊതുയോഗം ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്നിന് ശാഖാ അങ്കണത്തിൽ നടക്കും. കോട്ടയം യൂണിയൻ കൗൺസിലർ സതീഷ് കുമാർ മണലേൽ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.എൻ ബാബു പുതുപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി സുനിൽകുമാർ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് എം.ആർ സുരേഷ് മുളയ്ക്കച്ചിറ നന്ദിയും പറയും.