thushar

അടിമാലി: എസ്.എൻ.ഡി.പിയോഗത്തിന് ഇരുപത്തിഅഞ്ച് വർഷംകൊണ്ടുണ്ടായ പുരോഗതി കഴിഞ്ഞ 96 വർഷം കൊണ്ട് നേടാൻ കഴിയാത്തതാണെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇപ്പോഴുണ്ടായിട്ടുള്ള അസൂയാവഹമായ പുരോഗതികളെല്ലാംയോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേ നേതൃത്വത്തിൽ നേടിയതാണെന്ന് അടിമാലിയിൽ നടന്ന യൂത്ത് മൂവ്‌മെന്റ് ജില്ലാ ദ്വിദിന ക്യാമ്പിൽ അദ്ധ്യക്ഷത പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു . കൊവിഡുമായി ബന്ധപ്പെട്ട് സംഘടനാപ്രവർത്തനത്തിന് ഉണ്ടായ മന്ദീഭാവം വീണ്ട് എടുക്കുകയാണ് യൂത്ത്മൂവ്മെന്റ് ക്യാമ്പ്യുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ക്യാമ്പിന്റെ ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനിൽ നിർവ്വഹിച്ചു. ഇടുക്കിയിലെ യോഗം പ്രവർത്തകർ എസ്.എൻ.ഡി.പി യോഗത്തിന്റെ ചങ്കാണ്. നമ്മൾ ഒന്നായാൽ നമുക്ക് നന്നാവാം. ഇടുക്കി ജില്ലയിൽ നാമമാത്രമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ യോഗത്തിനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി പ്രസിഡന്റ് പച്ചയിൽ സന്ദീപ്, കേന്ദ്ര സമിതി സെക്രട്ടറി രാജേഷ് നെടുമങ്ങാട് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ക്യാമ്പ് രക്ഷാധികാരി രാജാക്കാട് എസ്.എൻ സി.പി. യൂണിയൻ പ്രസിഡന്റ് എം.ബി.ശ്രീകുമാർ ക്യാമ്പ് സന്ദേശവും യോഗം കൗൺസിലർ എ. ജി തങ്കപ്പൻ സംഘടനാ സന്ദേശവും നൽകി. യോഗം അസി.സെക്രട്ടറി കെ.ഡി.രമേശ് അനുഗ്രഹ പ്രഭാഷണം നടത്തി. എസ്. എൻ. ഡി. പി. യൂണിയൻ പ്രസിഡന്റുമാരായ സുനു രാമകൃഷ്ണൻ(അടിമാലി) , ചെമ്പകുളം ഗോപി വൈദ്യർ (പീരുമേട് ) , ബിജു മാധവൻ (മലനാട്) , സജി പറമ്പത്ത് (നെടുംങ്കണ്ടം) , പി.രാജൻ (ഇടുക്കി ) , യൂണിയൻ സെക്രട്ടറിമാരായ കെ.കെ. ജയൻ(അടിമാലി ) , സുരേഷ് കോട്ടയ്ക്കകത്ത് (ഇടുക്കി) , സുധാകരൻ ആടി പ്ലാക്കൽ(നെടുങ്കണ്ടം) , വിനോദ് ഉത്തമൻ (മലനാട് ) , കെ.പി. ബിനു (പീരുമേട്) , സൈബർ സേന കേന്ദ്ര സമിതി ചെയർമാൻ അനീഷ് പുല്ലുവേലി, യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി കൗൺസിലർ സന്തോഷ് മാധവൻ, സൈബർ സേന കേന്ദ്ര സമിതി വൈസ് ചെയർമാൻ ഐബി പ്രഭാകരൻ, സൈബർ സേന കേന്ദ്ര സമിതി അംഗങ്ങളായ നിജുമോൻ ബാബു, അരുൺ കുമാർ എന്നിവർ പ്രസംഗിച്ചു. യൂത്ത് മൂവ്‌മെന്റ് ജില്ല ചെയർമാൻ പ്രവീൺ വട്ടമല സ്വാഗതവും ജില്ല കൺവീനർ വിനോദ് ശിവൻ നന്ദിയും പറഞ്ഞു. തുടർന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി. മന്മഥൻ 'ഗുരു സാക്ഷാത് പരബ്രഹ്മം ' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.