bag

കോട്ടയം: ഒന്നര വർഷത്തിനു ശേഷം കൂട്ടുകാരെയും അദ്ധ്യാപകരെയും കാണുന്നതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ. സ്‌കൂളിൽ പോകാനുള്ള കുട്ടികളുടെ തയ്യാറെടുപ്പിന്റെ ഭാഗമായി ഞായറാഴ്ചയായിട്ടും ഇന്നലെ വിപണി സജീവമായി. ബാഗ്, ടിഫിൻ ബോക്‌സ് എന്നിവ വാങ്ങാനാണ് കൂടുതൽ പേർ എത്തുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. കോളേജ് വിദ്യാർത്ഥികളും ബാഗുകൾ വാങ്ങാനായി എത്തുന്നുണ്ട്. മഴയുണ്ടെങ്കിലും കുട, റെയിൻ കോട്ട് എന്നിവയുടെ വിപണിയ്ക്ക് കാര്യമായ അനക്കമില്ല.

 സ്കൂൾ വിപണി പ്രാരംഭവില

സാധാരണ സ്‌കൂൾ ബാഗ് : 350

ത്രീഫോൾഡ് കുട : 280 രൂപ

കുട്ടികളുടെ കാലൻകുട: 250 രൂപ

ടിഫിൻ ബോക്‌സ് (സ്റ്റീൽ): 165 രൂപ

ടിഫിൻ ബോക്‌സ് (പ്ലാസ്റ്റിക് ): 175

സാധാരണ വാട്ടർ ബോട്ടിൽ: 35

മുൻ വർഷങ്ങളെ അപേക്ഷിച്ച് കച്ചവടം കുറവാണെങ്കിലും വരും ദിവസങ്ങളിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നു.

-ഷക്കീർ ഹുസൈൻ വ്യാപാരി