പാലാ :മണ്ഡലത്തിൽ പ്രാദേശിക വികസനത്തിന് മുൻഗണന നൽകുമെന്ന് മാണി സി കാപ്പൻ എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ ചെലവൊഴിച്ചു നിർമ്മിച്ച കാരക്കുളം സെന്റ് മാത്യൂസ് എൽ പി സ്‌കൂൾ പാചകപ്പുര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ എലിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിൽസൺ അദ്ധ്യക്ഷത വഹിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ മാത്യൂസ് പെരുമനങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ ഹെഡ്മിസ്ട്രസ് മായ, മാത്യൂസ് പെരുമനങ്ങാട്ട് എന്നിവരുടെ നിവേദനത്തെ തുടർന്നാണ് പദ്ധതിക്ക് തുക അനുവദിച്ചത്.