അടിമാലി : ബൈസൻവാലി സർക്കാർ ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഹിസ്റ്ററി/ സൂവോളജി വിഷയങ്ങളിൽ അദ്ധ്യാപക ഒഴിവുകൾ ഉണ്ട്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 2 ന് ഉച്ചയ്ക്ക് 2 ന് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
മച്ചിപ്ലാവ് : ഗവ.ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ് അദ്ധ്യാപകന്റെ താൽകാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ്2:30 ന് സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണം.