പൊൻകുന്നം: ജനകീയവായനശാലയിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ചു നിർമ്മിച്ച പൊൻകുന്നം വി.ജെ ജോസഫ് സ്മാരക ഓഡിറ്റോറിയം ഇന്ന് 3ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. സമ്മേളനം ലതിക സുഭാഷ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി, മുൻ പ്രസിഡന്റ് കെ.പി.ബാലഗോപാലൻ നായർ, ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്, എ.ആർ.സാഗർ, ടി.എസ്.ബാബുരാജ് തുടങ്ങിയവർ പങ്കെടുക്കും.