പാലാ: സ്‌കൂൾ പ്രവേശനത്തിന് മുന്നോടിയായി പാലായിലെ സ്‌കൂൾ കവാടങ്ങളിലുൾപ്പെടെ വിവിധ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അറിയിച്ചു.
എല്ലാ സ്‌കൂൾ പ്രവേശന കവാടങ്ങളിലുമുള്ള സീബ്രാ ലൈനുകൾ തെളിക്കുകയും പൊലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്യും. ഇതു സംബന്ധിച്ച് പി.ഡബ്ല്യു.ഡി പൊലീസ് അധികാരികളുമായി ചർച്ച നടത്തിയതായും ചെയർമാൻ പറഞ്ഞു. ഇന്നലെ ചെയർമാനും വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ബൈജു കൊല്ലംപറമ്പിൽ, നീനാ ചെറുവള്ളിൽ എന്നിവരും ഉൾപ്പെട്ട സംഘം പാലാ നഗരപരിധിയിലെ എല്ലാ സ്‌കൂളുകളും സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.