പൊൻകുന്നം:വെള്ളപ്പൊക്കത്തിൽ മുണ്ടക്കയം,കൂട്ടിക്കൽ, പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിൽ കഷ്ടതഅനുഭവിക്കുന്നവർക്ക് വിതരണം ചെയ്യാൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ഒരു ലോഡ് സാധനങ്ങൾ ഹൈറേഞ്ച് യൂണിയനിൽ എത്തിച്ചു. എസ്.എൻ.ഡി.പി യോഗം തമിഴ്‌നാട് ഘടകം പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ബക്കറ്റ്, മഗ്, പുതപ്പ്,ലുങ്കി,പായ, ടൂത്ത് ബ്രഷ്,പേസ്റ്റ്, സോപ്പ്, ഭക്ഷ്യധാന്യങ്ങൾ എന്നിവയും എത്തിച്ചു. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി സെക്രട്ടറി പി.ജീരാജ് ,യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ.പി. അനിയൻ, ഷാജി ഷാസ്, യൂണിയൻ കൗൺസിലർ സി.എൻ മോഹനൻ, കെ.എസ് രാജേഷ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ എം.വി ശ്രീകാന്ത്, കൺവീനർ വിനോദ് പാലപ്ര,മേഖലയിലെ ശാഖാ ഭാരവാഹികളായ സുഭാഷ്, പ്രസാദ്, പ്രദീപ്, സുനിൽ സീബ്ലൂ, ഹരിദാസ്, രവി പാലൂർകാവ്, പ്രമോദ്, പപ്പു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.