കൊല്ലപ്പിള്ളി: ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ കൊലക്കേസ് പ്രതിയെ അനധികൃത മദ്യവില്പന നടത്തിയ കേസിൽ എക്‌സൈസ് പിടികൂടി. കടനാട് തെക്കേപ്പറമ്പിൽ ജോയി അഗസ്റ്റിനെ(44)യാണ് പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ആനന്ദരാജും സംഘവും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് മൂന്ന് ലിറ്ററോളം വിദേശമദ്യവും മദ്യം വിറ്റ വകയിൽ 450 രൂപയും കണ്ടെടുത്തു. ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സി. കണ്ണൻ, എക്‌സൈസ് ഓഫീസർമാരായ നന്ദു എം.എൻ., സാജിദ്, പാർവ്വതി രാജേന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.