kseb

കോട്ടയം: കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം തിരുനക്കര ബാങ്ക് എംപ്ലോയീസ് ഹാളിൽ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം എൻ.വി.ജോഷി അദ്ധ്യക്ഷത വഹിച്ചു. കെ.ഇ.ഒ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ജി.അനന്തകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ആർ.സി.രാജേഷ്, അജിത്ത് സി മോഹൻ, വി.ജെ.കുര്യാക്കോസ്, കെ.എൻ.പ്രമോദ് കുമാർ എന്നിവർ പങ്കെടുത്തു. ജില്ലാ ഭാരവാഹികളായി ആർ.സി.രാജേഷ് (പ്രസിഡന്റ്), അജിത്ത് സി മോഹൻ (സെക്രട്ടറി), സാംസൺ ജോസഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.