കുറവിലങ്ങാട് : വിമുക്തി മിഷന്റെ ഭാഗമായി എക്സൈസ് വകുപ്പ് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചു. കാണക്കാരി ഗവ.എച്ച്.എസ്.എസ്, പുഴയോരം റെസിഡൻസ് അസോസിയേഷൻ കിടങ്ങൂർ, ഒരുമ റെസിഡൻസ് അസോസിയേഷൻ പട്ടിത്താനം എന്നിവയുമായി സഹകരിച്ചാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ നിഫി ജേക്കബായിരുന്നു ക്വിസ് മാസ്റ്റർ. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൊച്ച് റാണി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ പത്മകുമാർ, അദ്ധ്യാപകരായ മനേഷ് ഇ.ജെ, രതീഷ്, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ സതീശൻ കുന്നത്; സിനു കെ.ആർ, മുരുഗൻ, എക്സൈസ് ഇൻസ്പെക്ടർ അബ്ദുൾ അഷ്റഫ് , പ്രിവന്റീവ് ഓഫീസർമാരായ ബാബു കെ.വി, അനു ഗോപിനാഥ് , സജിമോൻ ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ, സിവിൽ എക്സൈസ് ഓഫീസർമാരായ സുമോദ് പി.എസ്, വേണുഗോപാൽ കെ ബാബു, മാത്യു ജോസഫ് , ദീപക് സോമൻ, അമൽ ഷാ മാഹിൻ കുട്ടി, ബിബിൻ റോയ്, അമൽദേവ് ഡി എന്നിവർ പങ്കെടുത്തു.