പാറപ്പുറം :എസ്.എൻ.ഡി.പി യോഗം 3479ാം നമ്പർ പാറപ്പുറം ശാഖയുടെ നേതൃത്വത്തിൽ നിർമിക്കുന്ന ശ്രീനാരായണ ഓഡിറ്റോറിയത്തിന്റെ ശിലാന്യാസം ഇന്ന് നടക്കും. രാവിലെ 8നും 9നും മദ്ധ്യേ കടുത്തുരുത്തി യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ ശിലാന്യാസം നിർവഹിക്കും. യോഗം ബോർഡ് മെമ്പർ റ്റി.സി ബൈജു, ശാഖാ പ്രസിഡന്റ് സദാനന്ദൻ മുള്ളംകുഴി, സെക്രട്ടറി രാജപ്പൻ പാറപ്പുറം, വൈസ് പ്രസിഡന്റ് സോമൻ മുകളേൽ തുടങ്ങിയവർ പങ്കെടുക്കും.