ചങ്ങനാശേരി: പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ജനുവരി 17, 18 തീയതികളിൽ നടക്കുന്ന തൈപ്പൂയത്തിന്റെ കിഴക്കുംഭാഗം കാവടി കമ്മറ്റിയുടെ ലോഗോ പ്രകാശനം ക്ഷേത്രം മേൽശാന്തി ഈശ്വര നാരായണൻ നമ്പൂതിരി നിർവഹിച്ചു. ദേവസ്വം മാനേജർ സുരേഷ്, കാവടി കമ്മറ്റി പ്രസിഡന്റ് മനോജ് കുമാർ, ജനറൽ കൺവീനർ രാജീവ് നാഥ്, ട്രഷറർമാരായ ഗോകുൽ എസ് കുമാർ, സനീഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.