ഇത്തിത്താനം: ചിറവംമുട്ടം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ചുറ്റുമതിൽ കഴിഞ്ഞ ദിവസത്തെ മഴയിൽ ഇടിഞ്ഞുവീണത് അഡ്വ ജോബ് മൈക്കിൾ എം.എൽ.എ സന്ദർശിച്ചു. പുനർനിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കാൻ ദേവസ്വം മന്ത്രിയുമായി ചർച്ച നടത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ക്ഷേത്രക്കുളത്തിന്റെ പുനരുദ്ധാരണ പ്രവർത്തികൾക്കായി ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കുമെന്നും ക്ഷേത്രത്തിന്റെ മുൻഭാഗത്തായി ചിറവംമുട്ടം ജംഗ്ഷനിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.