അടിമാലി: യൂത്ത്മൂവ്‌മെന്റ് പ്രവർത്തകർ കൂടുതൽ കർമനിരതരാകണമെന്ന് എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ പറഞ്ഞു. അടിമാലിയിൽ നടന്ന ജില്ലാ യൂത്ത്മൂവ്‌മെന്റ് ദ്വിദിന നേതൃത്വ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ക്യാമ്പ് രക്ഷാധികാരി കൂടിയായ എം.ബി. ശ്രീകുമാർ. അടിമാലി യൂണിയൻ പ്രസിഡന്റ് സുനു രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശൻ സംഘടനാ സന്ദേശം നൽകി. അടിമാലി യൂണിയൻ സെക്രട്ടറി കെ.കെ. ജയൻ അനുഗ്രഹ പ്രഭാഷണം നടത്തി. ഇന്നലെ നടന്ന പഠന ക്ലാസിൽ അനൂപ് വൈക്കം, സജീഷ് മണലേൽ എന്നിവർ നേതൃത്വം നൽകി. യൂത്ത്മൂവ്‌മെന്റ് ജില്ലാ ചെയർമാൻ പ്രവീൺ വട്ടമല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത്മൂവ്‌മെന്റ് ജില്ലാ കൺവീനർ വിനോദ് ശിവൻ സ്വാഗതവും യൂത്ത്മൂവ്‌മെന്റ് ജില്ലാ ട്രഷറർ ജോബി വാഴാട്ട് നന്ദിയും പറഞ്ഞു.