പാലാ : ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിലെ മുഴുവൻ വാർഡുകളിലും ദീപസ്തംഭം 2021-23 പദ്ധതിപ്രകാരം മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.

ഭരണങ്ങാനം, കടനാട്, മീനച്ചിൽ, കരൂർ എന്നീ നാല് പഞ്ചായത്തുകളിലെ 53 വാർഡുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

നാലു ഘട്ടങ്ങളിലായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയിൽ ഒന്നാംഘട്ടത്തിൽ മീനച്ചിൽ വായനശാല ജംഗ്ഷൻ, ഇടമറ്റം മുകളേൽ പീടിക ജംഗ്ഷൻ, വേഴാങ്ങാനം മഹാദേവക്ഷേത്രം ജംഗ്ഷൻ,പാലക്കാട് ചെറുപുഷ്പ പള്ളി ജംഗ്ഷൻ, പൈക ഹെവി ക്രബ് ഫാക്ടറി ജംഗ്ഷൻ, കിഴപറയാർ ജംഗ്ഷൻ, പാലാക്കാട് കുരിശുപള്ളി ജംഗ്ഷൻ, നെച്ചിപ്പുഴൂർ വായനശാല ജംഗ്ഷൻ, പാറപ്പള്ളി പാട്ട് പാറ ജംഗ്ഷൻ, ഇടമറ്റം മുകളേൽ പീടിക ജംഗ്ഷൻ , മാനത്തൂർ പാട്ടത്തിപ്പറമ്പ് ജംഗ്ഷൻ , പാലാക്കാട് മുട്ടിയാനിക്കുന്ന് ജംഗ്ഷൻ, കയ്യൂർ വായനശാല ജംഗ്ഷൻ എന്നീ പന്ത്രണ്ട് സ്ഥലങ്ങളിലും രണ്ടാംഘട്ടത്തിൽ ചൂണ്ടച്ചേരി എസ്.സി കോളനി, നെല്ലാനി കാട്ടുപാറ എസ്.സി കോളനി, പുത്തൻശബരിമല എസ്.സി കോളനി, ഉറുകുഴി എസ്.സി കോളനി, പുളിച്ചമാക്കൽ എസ്.സി കോളനി, കൊട്ടൂർക്കുന്ന് എസ് .സി . കോളനി, പ്ലാക്ക ത്തൊട്ടി എസ്.സി. കോളനി, പുന്ന ത്താനം എസ്.സി കോളനി, അമ്പലത്തറ എസ്.സി കോളനി, പറത്താനത്ത് ചേരിക്കൽ എസ്.സി. കോളനി, പതിക്കൽ എസ്.സി. കോളനി എന്നീ പതിനൊന്ന് സ്ഥലങ്ങളിലും മൂന്നാം ഘട്ടത്തിൽ ചിറ്റാർ പള്ളി ജംഗ്ഷൻ, പിഴക് പാലം ജംഗ്ഷൻ , അരീക്കകുന്ന് കോളനി, ഇടപ്പാടി പള്ളി ജംഗ്ഷൻ, വേരനാൽകവല, പാമ്പൂരാംപാറ, ഭരണങ്ങാനം ടൗൺ എന്നീ ഏഴ് സ്ഥലങ്ങളിലും ലൈറ്റുകൾ സ്ഥാപിക്കും.

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെല്ലാണ് പദ്ധതി നടപ്പിലാക്കുന്നത്. അറ്റകുറ്റപ്പണികൾ അതാത് ഗ്രാമ പഞ്ചായത്തുകളുമാണ് നിർവഹിക്കുന്നത്. ഒന്നാംഘട്ടം ലൈറ്റുകൾ ഒരാഴ്ചയ്ക്കുള്ളിൽ പ്രവർത്തനസജ്ജമാക്കുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.