കോട്ടയം: ഭിന്നശേഷി ശാക്തീകരണ ദേശീയ അവാർഡ് ജേതാവ് രശ്മി മോഹനെ ഡിഫറന്റ്‌ലി ഏബിൾഡ് ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച് ആദരിച്ചു. പുതുപ്പള്ളിയിൽ നടന്ന പൊതുയോഗത്തിൽ പൊന്നാടയും മെമന്റോയും നൽകി. പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.കെ സാബു നീണ്ടൂർ അദ്ധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് മെമ്പർ സാബു പുതുപ്പറമ്പിൽ, പഞ്ചായത്ത് മെമ്പർ ജിനു കെ പോൾ, ബി.ജെ.പി പുതുപ്പള്ളി മണ്ഡലം സെക്രട്ടറി അനൂപ് തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ പത്ത് ഭിന്നശേഷിക്കാർക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.