കുറവിലങ്ങാട് :ടയർ പൊട്ടി നിയന്ത്രണംവിട്ട മിനിലോറി എം.സി റോഡിന് കുറുകെ മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചയോടെ കാളികാവ് പള്ളിക്കു സമീപമാണ് അപകടം. മൂവാറ്റുപുഴയിൽ നിന്നും അടൂരിലേക്ക് പോവുകയായിരുന്ന മിനി ലോറിയാണ് വെമ്പള്ളിയിൽ അപകടത്തിൽ പ്പെട്ടത്. അര മണിക്കൂർ ഗതാഗതം തടസപ്പെട്ടു. കുറവിലങ്ങാട് പൊലീസ് സംഭസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.