ചങ്ങനാശേരി: ബി.ഡി.ജെ.എസ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റി സ്ഥാപക പ്രസിഡന്റായിരുന്ന കെ.വി ശശികുമാറിന്റെ അഞ്ചാമത് അനുസ്മരണ സമ്മേളനം നടന്നു. ബി.ഡി.ജെ.എസ് കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനിവാസൻ പെരുന്ന ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി കെ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റും ബി.ഡി.ജെ.എസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമായ പി.എം ചന്ദ്രൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം കെ ജി പ്രസന്നൻ, യൂണിയൻ മുൻ കൗൺസിൽ അംഗം രാധാകൃഷ്ണൻ, പി.എം പ്രസന്നൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിനു പുത്തേട്ട്, ആർ.ജി റെജിമോൻ, ബി.ഡി.വൈ.എസ് ജില്ലാ ട്രഷറർ ഷാജിത്ത്, ബി ഡി ജെ എസ് നിയോജകമണ്ഡലം സെക്രട്ടറി വി രതിഷ്, ജോയിൻ സെക്രട്ടറിമാരായ സന്തോഷ് തൃക്കൊടിത്താനം, പി എസ് അനിയൻ, സുഭാഷ് വടക്കേക്കര, അജു ആനന്ദാശ്രമം, വിജയരാജൻ, പ്രസാദ്, അജിഷ് എന്നിവർ പങ്കെടുത്തു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.ആർ സുരേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് സുഭാഷ് ളായിക്കാട് നന്ദിയും പറഞ്ഞു.