വൈക്കം: ഗൃഹനാഥനെ ആൾതാമസമില്ലാത്ത കുടുംബവീടിന്റെ വരാന്തയിൽ മരിച്ചനിലയിൽ കണ്ടെത്തി. വൈക്കം പരുത്തിമുടി സ്വദേശി സുന്ദരേശനെ (63 )നെയാണ് ഇന്നലെ രാവിലെ 11.30 ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. കൊവിഡ് വന്ന് മാറിയിട്ടും ശാരീരിക ആരോഗ്യം വീണ്ടുകിട്ടാത്തതിനാൽ സുന്ദരേശൻ മാനസിക പിരിമുറുക്കത്തിലായിരുന്നെന്ന് പൊലിസ് പറഞ്ഞു. ഭാര്യയും രണ്ടു മക്കളുമുണ്ട്. വൈക്കം പൊലീസ് മേൽനടപടി സ്വീകരിച്ചു.