കോട്ടയം: കൂട്ടിക്കലിലെ ഉരുൾപൊട്ടൽ മേഖലയിൽ നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തര സഹായം നൽകണമെന്ന് ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.എൻ. രാജൻ ബാബു എക്‌സ് എം.എൽ.എ പറഞ്ഞു. കോട്ടയം സുവർണ്ണ ഓഡിറ്റോറിയത്തിൽ നടന്ന ജെ.എസ്.എസ്. ജില്ലാ നേതൃത്വയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഇ.ആർ. മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. റ്റി.ആർ. മദൻലാൽ, അഡ്വ. സജീവ് സോമരാജൻ, പി.സി. ജയൻ, കാട്ടുകുളം സലിം, ബാലരാമപുരം സരേന്ദ്രൻ, ദാസൻ കണ്ണൂർ, അഡ്വ. സുനിത വിനോദ്, അഡ്വ. റ്റി.കെ. പ്രസാദ്, വിശ്വൻ തണ്ടുംപുറത്ത്, പ്രമോദ് ഒറ്റക്കണ്ടം, തോമസ് ഒറശ്ശേരി, കെ. ഗോപി, ആർ.പൊന്നപ്പൻ, സരേഷ് കെ.പി., മൗലാന ബഷീർ, സി.കെ. കുര്യൻ, തങ്കച്ചൻ വെച്ചൂർ എന്നിവർ പ്രസംഗിച്ചു.