shane-warne

ദുബായ്: ഐ സി സി ട്വന്റി ട്വന്റി ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടാനാണ് ഏറ്റവും കൂടുതൽ സാദ്ധ്യതയെന്ന് മുൻ ഓസ്ട്രേലിയൻ സ്പിന്നറും ലോകകപ്പ് ജേതാവുമായ ഷെയ്ൻ വോൺ പറഞ്ഞു. ഇനി അഥവാ ഇന്ത്യക്കും പാകിസ്ഥാനും ഫൈനലിൽ എത്താൻ സാധിച്ചില്ലെങ്കിൽ ഓസ്ട്രേലിയയും ഇംഗ്ളണ്ടും തമ്മിലാകും ഫൈനൽ പോരാട്ടമെന്നും വോൺ ട്വിറ്ററിൽ കുറിച്ചു. ഒരാഴ്ച മുമ്പ് ലോകകപ്പിലെ സൂപ്പർ 12 റൗണ്ടിൽ ഇംഗ്ളണ്ട് ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തകർത്തിരുന്നു. ഇതിനു പിറകേയാണ് വോണിന്റെ ട്വീറ്റ്.

പാകിസ്ഥാനോടൊപ്പം ഇന്ത്യ സെമിയിൽ എത്തുമെന്നും സെമിഫൈനലിൽ ഇംഗ്ളണ്ട് ഇന്ത്യയേയും ഓസ്ട്രേലിയ പാകിസ്ഥാനെയും നേരിടുമെന്ന് വോൺ പ്രവചിക്കുന്നു. തന്റെ കണക്കുകൂട്ടലുകൾ ശരിയാണെങ്കിൽ ഇന്ത്യ ഇംഗ്ളണ്ടിനേയും പാകിസ്ഥാൻ ഓസ്ട്രേലിയയേയും തോൽപ്പിക്കുമെന്നും വോൺ പറയുന്നു.

I still believe the teams that will top each group & make it through will look like this, plus semi’s & final…

1.England
2. Australia

1.Pakistan
2. India

Semi’s

Eng V India
Aust V Pak

So final will be either

India V Pak or
Aust V England @SkyCricket @FoxCricket

— Shane Warne (@ShaneWarne) October 30, 2021